എരുമേലി 110 കെ. വി സബ്സ്റ്റേഷന് ഉദ്ഘാടനം 10ന്
എരുമേലി 110 കെ. വി സബ് സ്റ്റേഷന് ഉദ്ഘാടനം ഏപ്രില്‍ 10 വൈകിട്ട് 4.30ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും കനകപ്പലം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പി.സി. ജോര്‍ജ്ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ചീഫ് എന്‍ജിനീയര്‍ സിജി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ.വി ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയി, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ട്രാന്സ്മിഷന് ആന്‍ഡ് സിസ്റ്റം ഓപ്പറേഷന് ഡയറക്ടര്‍ പി. വിജയകുമാരി സ്വാഗതവും പൂവന്തുരുത്ത് ട്രാന്‍സ് മിഷന് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജോണ്‍ തോമസ് നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്-637/18)
- Log in to post comments