Post Category
കൈറ്റ് വിക്‌ടേഴ്‌സില്‍ ചാര്‍ അദ്ധ്യായ്, 27 ഡൗണ്‍ സിനിമകള്‍
ഇന്ത്യന്‍ സിനിമയുടെ നവതരംഗ വക്താക്കളിലൊരാളായ കുമാര്‍ സാഹ്‌നിയുടെ ചാര്‍ അദ്ധ്യായ് കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ ഇന്ന് (ഏപ്രില്‍ 7) രാത്രി 09.15 ന് സംപ്രേഷണം ചെയ്യും. രബീന്ദ്രനാഥ് ടാഗോറിന്റെ അവസാന നോവലായ ചാര്‍ അദ്ധ്യായ് ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നാളെ (ഏപ്രില്‍ 8) രാവിലെ 9.15-ന് അവതാര്‍ കൗളിന്റെ '27 ഡൗണ്‍' സംപ്രേഷണം ചെയ്യുന്നു. റെയില്‍വേ ജീവനക്കാരനും ഒരു യാത്രക്കാരിയുമായി വളരുന്ന ബന്ധത്തെ ഇതിവൃത്തമാക്കി 1974ല്‍ പുറത്തിറങ്ങിയ 27 ഡൗണ്‍ അക്കൊല്ലത്തെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും ലോക്കോര്‍ണോ ഇന്റര്‍നാഷണല്‍ ചലച്ചിത്ര അവാര്‍ഡും നേടി.
പി.എന്‍.എക്‌സ്.1287/18
date
- Log in to post comments