വാഴമുട്ടം സ്കൂളില്‍ അറിവരങ്ങ് 2018
അക്കാദമിക മികവിന്‍റെ സര്‍ഗാത്മക അവതരണത്തിലൂടെ വിസ്മയം തീര്‍ത്ത് വാഴമുട്ടം ഗവണ്‍മെന്‍റ് യു.പി.സ്കൂളിലെ കുട്ടികള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വിദ്യാലയത്തില്‍ നടത്തിയ വേറിട്ട പഠന പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ ആര്‍ജിച്ച പഠന നേട്ടങ്ങള്‍ പൊതുസമൂഹത്തിന്‍റെ മുമ്പാകെ അവതരിപ്പിച്ചു. തുല്യതയിലും ഗുണനിലവാരത്തിലും ഊന്നിയ പഠന പ്രക്രിയയിലൂടെ ഓരോ ക്ലാസിലും നേടിയ അറിവിന്‍റെ പ്രയോഗവത്ക്കരണം വ്യത്യസ്ഥമായ ആഖ്യാന രൂപങ്ങളിലൂടെ അവതരിപ്പിച്ചത് അത്ഭുതാവഹമായി. രക്ഷിതാക്കളും പൊതുസമൂഹവും അധ്യാപകരും വിദ്യാര്‍ഥികളും ഒത്തൊരുമിച്ച് നടത്തിയ ജനകീയ വിദ്യാഭ്യാസ കൂട്ടായ്മ പൊതുസമൂഹത്തിന്‍റെ നډകള്‍ തൊട്ടറിയാന്‍ അവസരമൊരുക്കി.
കുട്ടികള്‍ തന്നെ സംഘാടകരും അവതാരകരും അഭിനേതാക്കളുമായി വാഴമുട്ടം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, പൂര്‍വ അധ്യാപകര്‍-വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
സങ്കീര്‍ണമായ ഗണിതസൂത്രങ്ങളുടെ ലളിതമായ ദൃശ്യാവിഷ്കാരം, ലഘുശാസ്ത്രീയ പരീക്ഷണങ്ങള്‍, ഒന്നാംതരത്തിലെ ഒന്നാംതരം വായനക്കാര്‍, മലയാളത്തിളക്കവുമായി മുതി ര്‍ന്ന കുട്ടികള്‍, ഇംഗ്ലീഷ് ഞങ്ങള്‍ക്ക് അനായാസം എന്ന് തെളിയിക്കുന്ന സ്കിറ്റുകള്‍, ഹിന്ദിയില്‍ അവതരിപ്പിച്ച തുള്ളല്‍പാട്ട്, നവമാധ്യമങ്ങളുടെ കാലത്ത് അവഗണിക്കപ്പെട്ട എഴുത്തുപെട്ടിയുടെ സങ്കടാവസ്ഥയുടെ നാടകീകരണം എന്നിവ മികവിന്‍റെ ഉദാഹരണങ്ങളായി.
ജില്ലാ പഞ്ചായത്തംഗം ലീലാ മോഹന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാവിജയന്‍, അംഗങ്ങളായ ശ്രീവിദ്യ, ബ്ലസന്‍ ടി.എബ്രഹാം, മുന്‍ അംഗങ്ങളായ പൊന്നമ്മടീച്ചര്‍, അഡ്വ.മനോജ് കുമാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ പി.എസ്.വര്‍ഗീസ്, കനകവല്ലി ടീച്ചര്‍, പ്രധാനാധ്യാപകന്‍ എ.സുരേന്ദ്രന്‍ നായര്‍, അധ്യാപകരായ പി.എസ്.ജയിന്‍, പി.റ്റി.പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
(പിഎന്‍പി 827/18)
- Log in to post comments