ആരോഗ്യശീലങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവുമായി ലോകാരോഗ്യദിനം
കൊച്ചി: ലോകാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മാലിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എസ്. ശര്‍മ്മ എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യശീലങ്ങളില്‍ വന്ന മാറ്റങ്ങള്‍ നമ്മെ കൂടുതല്‍ രോഗാതുരരാക്കുന്നതിനാല്‍ നാം ഭക്ഷണ, വ്യായാമ, ആരോഗ്യ ശീലങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ്. ശര്‍മ്മപറഞ്ഞു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍. ആന്റണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.കെ. ജോഷി ദിനാചരണ സന്ദേശം നല്‍കി. ചലച്ചിത്ര താരവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേത്രിയുമായ പൗളി വത്സന്‍ വിശിഷ്ടാതിഥിയായിരുന്നു. അഡീഷണല്‍ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകനം അവതരിപ്പിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാല്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ രാധാകൃഷ്ണന്‍, എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. പ്രവീണ്‍ കുമാര്‍, മാലിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതി ബി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ദിനാചരണ ചടങ്ങിന് മുന്നോടിയായി നടത്തിയ ജില്ലാതല വിളംബര റാലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ. കുട്ടപ്പന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍. ആന്റണി, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.കെ. ജോഷി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാല്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ലിസി കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments