ബി.പി അങ്ങാടി ജി.യു.പി സ്കൂളില്‍ കൗമാരക്കാരായ വിദ്യാര്‍ഥിനികള്‍ക്കായി ഷീ സെന്ററും ക്ലാസ് മുറിയും
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് 21 ലക്ഷം രൂപ ചെലവഴിച്ച് തലക്കാട് ഗ്രാമപഞ്ചായത്തിലെ ബി.പി അങ്ങാടി ജി.യു.പി (കോട്ടത്തറ സ്കൂള്‍) സ്കൂളില്‍ കൗമാരക്കാരായ വിദ്യാര്‍ഥിനികള്‍ക്കായി ഒരുക്കിയ ഷീ സെന്ററിന്റയും പ്രത്യേകം സജ്ജീകരിച്ച ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. റംല നിര്‍വഹിച്ചു. കൗമാരക്കാരായ വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക സംരക്ഷണവും കരുതലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20, 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ ഉര്പ്പെടുത്തിയാണ് നിര്‍മാണം.
തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിബാവ അധ്യക്ഷനായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അബ്ദുല്‍ ഷുക്കൂര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് കെ. ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ബിന്ദു, തലക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് അഡ്വ. കെ. ഹംസ, പി.ടി.എ പ്രസിഡന്റ് സി.പി. രവി എന്നിവര്‍ സംസാരിച്ചു.
- Log in to post comments