Skip to main content

ദേശീയപാത 3 എ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കുറ്റിപ്പുറം - ഇടപ്പള്ളി സെക്ഷനില്‍ ദേശീയപാത വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3 എ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ദേശീയപാതയുടെ  318 - 349.565 കിലോമീറ്ററില്‍ വരുന്ന തവനൂര്‍, കാലടി, ഈഴവത്തുരുത്തി, പെരുമ്പടപ്പ്, വെളിയങ്കോട്, പൊന്നാനി നഗരം എന്നീ വില്ലേജുകളാണ് ഏപ്രില്‍ രണ്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.  ആക്ഷേപമുള്ള ഭൂവുടമകള്‍ വിജ്ഞാപന തീയതി മുതല്‍ 21 ദിവസത്തിനകം ബോധിപ്പിക്കണം.

 

date