വള്ളുവനാട് തനിമ സാംസ്‌കാരിക മഹോല്‍സവത്തിന് പ്രചരണത്തിന് തുടക്കമായി
പെരിന്തല്‍മണ്ണ: സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെയും പെരിന്തല്‍മണ്ണ നഗരസഭയുടെയും പെരിന്തല്‍മണ്ണ താലൂക്കിലെ തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 12 മുതല്‍ 23 വരെ നടക്കുന്ന വള്ളുവനാട് തനിമ സാംസ്‌കാരിക മഹോല്‍സവത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പെരിന്തല്‍മണ്ണ നഗരത്തില്‍ പ്രചരണ പോസ്റ്റര്‍ ഒട്ടിച്ച് നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീമാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്.
ജില്ലയിലാകെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 25000 ഡബിള്‍ ക്രൗണ്‍ പോസ്റ്റര്‍, 10 - 8 സൈസ് ബോര്‍ഡ് 500 എണ്ണം, 3-6 സൈസ് സണ്‍ പെക് ബോര്‍ഡ് 1500 എണ്ണം, 5 ലക്ഷം നോട്ടീസ്, 2.50 'ലക്ഷം പ്രവേശന പാസ്, 30 ആര്‍ച്ചുകള്‍, സോഷ്യല്‍ മീഡിയ ചാനല്‍ പ്രചരണം, വാഹന പ്രചരണം വിളംബര ജാഥ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രചരണങ്ങള്‍ മഹോല്‍സവത്തിനായി ഒരുക്കിയിട്ടുണ്ട്.
മേളയുടെ ഭാഗമായി 12.13 തീയതികളില്‍ സവിത തിയ്യറ്ററില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കും. 14 ന് വൈകീട്ട് മൂന്നിന് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്നും വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ ഉല്‍സവത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് 23 വരെ 10 ദിവസം വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളോടെ ബൈപാസ് മൈതാനത്താണ് മഹോല്‍സവം നടക്കുക. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതല്‍ രാത്രി 10.30 വരെയാണ് മഹോല്‍സവ സമയം.
വൈസ് ചെയര്‍മാന്‍ നിഷി അനില്‍രാജ്, കൗണ്‍സിലര്‍മാരായ രതി അല്ലക്കാട്ടില്‍, ശോഭന ടീച്ചര്‍, കിഴിശ്ശേരി മുസ്തഫ, കാരയില്‍ സുന്ദരന്‍.പി.വിജയന്‍, കെ.സുരേഷ്, സെക്രട്ടറി കെ.പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഞ്ഞിമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments