Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍: ഏപ്രില്‍ 30 വരെ കുടിശിക തീര്‍ക്കാം

    കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തിട്ടുളളതും തിരിച്ചടവ് കാലാവധി അവസാനിപ്പിച്ചിട്ടുളളതും കുടശികയായി കിടക്കുന്നതുമായ വായ്പകള്‍ ഒറ്റത്തവണയായി അടച്ച് വായ്പാ അക്കൗണ്ട് തീര്‍ക്കുന്നവര്‍ക്ക് പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുന്ന പദ്ധതി ഗുണഭോക്താക്കളുടെ അഭ്യര്‍ത്ഥന മാനിച്ച്  ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.  ഏപ്രില്‍ 30നകം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ കുടിശിക നിവാരണണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക കൗണ്ടറുകളില്‍ തുക അടച്ച് റവന്യു റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകാം.
പി.എന്‍.എക്‌സ്.1335/18

date