കെല്‍ട്രോണിന് നേട്ടം
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്പ്പറേഷന് (കെല്‍ട്രോണ്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 402.12 കോടി രൂപയുടെ വിറ്റുവരവോടെ മികച്ച നേട്ടം കൈവരിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.. മുന്‍വര്‍ഷം കമ്പനിയുടെ വിറ്റുവരവ് 380 കോടി രൂപയായിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കണക്കാക്കപ്പെടുന്ന ലാഭം 2.60 കോടി രൂപയാണ്.
സ്മാര്‍ട്ട് മീറ്റര്‍ നിര്‍മ്മാണം, സോളാര്‍ മോഡ്യൂള്‍ നിര്‍മ്മാണം, ലാപ്ടോപ്പ് നിര്‍മ്മാണം തുടങ്ങിയ വികസന പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ കെല്‍ട്രോണ്‍ തയ്യാറെടുക്കുകയാണ്. അതോടൊപ്പം തന്നെ പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിലും സുരക്ഷാ മേഖലയിലും കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ട് ഈ സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ചയാണ് കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നത്.
കെല്‍ട്രോണിന്റെ സബ്സിഡിയറി കമ്പനികളായ കെസിസിഎല്‍ 63.21 കോടി രൂപയുടെ വിറ്റുവരവും, കെഇസിഎല്‍ 14.48 കോടി രൂപയുടെ വിറ്റുവരവും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ ഗ്രൂപ്പിന്റെ ആകെ വിറ്റുവരവ് 479.8 കോടി രൂപയാണെന്നും എം.ഡി അറിയിച്ചു.,
പി.എന്‍.എക്സ്.1337/18
- Log in to post comments