Skip to main content

നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

    മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിലവിലുളള  കമ്മീഷന്‍ കേരളത്തിലെ മുന്നാക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അംഗീകൃത സംഘടനകളില്‍ നിന്നും മുന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ നാളിതുവരെ സംവരണാനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തതുമായ വിഭാഗക്കാരില്‍ നിന്നും സാമ്പത്തിക സഹായമൊഴികെയുളള നിവേദനങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു.
    മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവിധ പ്രശ്നങ്ങള്‍ അവരുടെ ക്ഷേമകാര്യങ്ങള്‍, സംവരണാനുകൂല്യങ്ങള്‍ ഒന്നും നാളിതുവരെ ലഭിക്കാത്തതും എന്നാല്‍ മുന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ വിഭാഗക്കാരുടെ പ്രശ്നങ്ങള്‍, മുന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനുതകുന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍, മുന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കുതകുന്ന നിര്‍ദേശങ്ങള്‍ എന്നിവ ഏപ്രില്‍ 30 നകം നല്‍കണം.  ക്രിയാത്മകമായ നിവേദനങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നവരെ കമ്മീഷന്‍ നേരില്‍ കാണും.  മെമ്പര്‍ സെക്രട്ടറി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുളള കേരള സംസ്ഥാന കമ്മീഷന്‍, ഫോറസ്റ്റ് ഓഫീസ് ലെയ്ന്‍, ടി.സി 14/1558(2), എഫ്.എല്‍.ആര്‍.എ സി -1 -എ, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നിര്‍ദേശങ്ങള്‍ അയയ്ക്കാം.

 

date