Skip to main content

സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

    ഏപ്രില്‍ 30 ന് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിക അപേക്ഷാഫോറം തിരുവനന്തപുരം/കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഏപ്രില്‍ 16 മുതല്‍ 21 വരെ ലഭിക്കും.  അപേക്ഷകള്‍ പിഴയില്ലാതെ 21 വൈകുന്നേരം അഞ്ച് വരെയും 10 രൂപാ പിഴയോടെ 25 വൈകുന്നേരം അഞ്ച് വരെയും സ്വീകരിക്കും.  അപേക്ഷയോടൊപ്പം പരീക്ഷാ ഫീസായി പേപ്പര്‍ ഒന്നിന് 250/- രൂപ നിരക്കില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിംഗ് ഓഫീസറുടെ പേരില്‍ എസ്.ബി.ഐ ഫോര്‍ട്ട്, തിരുവനന്തപുരം ബ്രാഞ്ചില്‍ നിന്നും മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം.  പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി യും മുകളില്‍ പറഞ്ഞ തീയതിക്കകം പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിംഗ് ഓഫീസര്‍, ഗവ: ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കും.  കോഴിക്കോട്, തിരുവനന്തപുരം ഗവ: ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളാണ് പരീക്ഷാകേന്ദ്രം.  രാവിലെ 10 മുതല്‍ 12 വരെയാണ് പരീക്ഷാസമയം.
പി.എന്‍.എക്‌സ്.1348/18

date