Skip to main content
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പൊതു നിരീക്ഷക ചുമതലയുള്ള സി.വി സാജന്‍ ജില്ല കളക്ടര്‍ എസ്.സുഹാസുമായി ചര്‍ച്ച നടത്തുന്നു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, പൊതു നിരീക്ഷകന്‍ ജില്ലയിലെത്തി

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പൊതു നിരീക്ഷകനായി ചുമതലയുള്ള സി.വി സാജന്‍ ജില്ലയിലെത്തി. ജില്ല കളക്ടര്‍ എസ്.സുഹാസുമായി അദ്ദേഹം പ്രാഥമിക ചര്‍ച്ച നടത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ സി.വി സാജന്‍ ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. നവംബര്‍ 23 മുതല്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ഡിസംബര്‍ 16 വരെയാണ് അദ്ദേഹത്തിന് ജില്ലയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷക ചുമതലയുള്ളത്.

 

 

 

Reply all

Reply to author

Forward

date