Skip to main content

ഭിന്നശേഷിക്കാര്‍ക്ക് നിയമനം

    കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറി എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്.  ഡയറി സയന്‍സിലുളള ബിരുദം അല്ലെങ്കില്‍ ഡയറി സയന്‍സ് & ടെക്‌നോളജിയിലുളള അംഗീകൃത ബി.ടെക് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.  39,500 -83,000 വരെയാണ് വേതനം. 2018 ജനുവരി ഒന്നിന് 18നും 41നും മധ്യേ (നിയമനാനുസൃത വയസിളവ് ബാധകം)യാണ് പ്രായപരിധി.  ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 19ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.
പി.എന്‍.എക്‌സ്.1367/18

date