Skip to main content

ജവഹര്‍ ബാലഭവന്‍ ശിശുദിനാഘോഷം

ജവഹര്‍ ബാലഭവന്റെ 43-ാം വര്‍ഷികവും ശിശുദിനാഘോഷവും 14ന് ഉച്ചകഴിഞ്ഞ് 3.30ന് ബാലഭവന്‍ മിനി ഓഡിറ്റോറിയത്തില്‍ നടക്കും.
കുട്ടികളുടെ കലാപരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം. വൈകുന്നേരം നാലിന് കുട്ടികളുടെ പ്രധാനമന്ത്രി ബി.എസ്. പൂജയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ബാലഭവന്‍ ചെയര്‍മാന്‍ ഡോ. കെ. ശ്രീവത്സന്‍ സ്വാഗതവും അധ്യാപക പ്രതിനിധി വി. സജികുമാര്‍ നന്ദിയും പറയും. 

(പി.ആര്‍.കെ.നമ്പര്‍  2572/17)

date