Post Category
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിയന്ത്രണങ്ങള്‍
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വടകര എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന് ഐഡന്റിറ്റി കാര്‍ഡ് 2020 ജനുവരി ഒന്നിനും 2021 പെബ്രുവരിക്കുമിടയില് പുതുക്കേണ്ടവര്‍ക്ക് 2021 മെയ് 31 വരെ www.eemployment.kerala.gov.in ല്‍ ഓണ്‍ലൈനായി പുതുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടു ഹാജരാകേണ്ടതില്ല. ഓണ്‍ലൈനായി എസ്.എസ്.എല്‍.സി, പ്ലസ് ടു തുടങ്ങിയവ രജിസ്റ്റര്‍ ചെയ്തവര്‍ 2021 മെയ് 31 നകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
date
- Log in to post comments