Skip to main content

നാഷണല്‍ മാനക് ഇന്‍സ്‌പെയര്‍ അവാര്‍ഡ്

ഏപ്രില്‍ 16 ന് കാണ്‍പൂരില്‍ നടക്കുന്ന നാഷണല്‍ മാനക്  ഇന്‍സ്‌പെയര്‍ അവാര്‍ഡ് മത്സരത്തിലേക്ക്  കേരളത്തില്‍ നിന്ന് ദിയ എസ് ലാല്‍ തെരഞ്ഞെടുക്കപ്പെട്ടു. അവശ്യഘട്ടങ്ങളില്‍ വൃദ്ധ ജനങ്ങളെ തൊട്ടടുത്തുളളവരുമായി മൊബൈല്‍ ആപ്പ് വഴി ബന്ധപ്പെടുത്തുന്ന പ്രൊജക്റ്റിനാണ് അംഗീകാരം. ഐ.എന്‍.എസ് ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന മത്സരത്തിലാണ് ദിയ എസ് ലാല്‍ ഒന്നാം സ്ഥാനം നേടിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദിയ എസ് ലാല്‍. താനിക്കല്‍ കോഡൂര്‍ നിവാസിയായ ഡോ.എ ഷിബുലാലിന്റെയും ഡോ. സീനയുടേയും മകളാണ്.

 

date