Post Category
കണ്‍ട്രോള്‍ റൂം ആരംഭിച്ചു
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കഴക്കൂട്ടം, ആറ്റിങ്ങല്‍ മേഖലകളില്‍ സംഭവിച്ചേക്കാവുന്ന വൈദ്യുതി സംബന്ധമായ തകരാറുകള്‍ അറിയിക്കുന്നതിന് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് 0471-2441399, 9446008756 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാം. വൈദ്യുതി സംബന്ധമായ പരാതികള്‍ അതത് സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ മുഖേന അറിയിക്കാവുള്ള സൗകര്യവുമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബി ഓഫീസുകളില്‍ നേരിട്ട് പോകുന്നത് പരമാവധി ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
date
- Log in to post comments