Skip to main content

എന്ത് ആവശ്യത്തിനും വിളിക്കാം 1077

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ ആളുകൾക്കും അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ 1077 ഹെൽപ്പ് ലൈൻ ആരംഭിച്ചു. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനിൽനിന്ന് 24 മണിക്കൂറും സേവനം ലഭിക്കും. രക്ഷാ പ്രവർത്തനം നേടത്തേണ്ട സാഹചര്യത്തിലുള്ളവർ, മാറ്റിപ്പാർപ്പിക്കേണ്ടവർ തുടങ്ങിയവർ ഈ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടണം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര സഹായങ്ങളും ഈ നമ്പറിൽനിന്നു ലഭിക്കുമെന്നു കളക്ടർ പറഞ്ഞു.

ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ പറഞ്ഞു. ആവശ്യത്തിനു മെഡിക്കൽ ടീം, മരുന്ന്, ആംബുലൻസുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

date