Skip to main content

കയര്‍ തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങി        

 

കൊച്ചി:  2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള 4 മാസത്തെ 4400 രൂപ പ്രകാരമുളള പെന്‍ഷന്‍  വിതരണം ചെയ്തു തുടങ്ങിയതായി കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍                     കെ.കെ. ഗണേശന്‍ അറിയിച്ചു. വിഷുവിനോടനുബന്ധിച്ച് 68000 ത്തോളം വരുന്ന കയര്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 29.53 കോടി രൂപ ബോര്‍ഡിന് അനുവദിച്ചിരുന്നു. 

 

ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി പെന്‍ഷന്‍ കൈപ്പററി വരുന്നവരുടെ പെന്‍ഷന്‍ തുക അതാത് അക്കൗണ്ടുകളിലേക്കും, മണി ഓര്‍ഡറായി പെന്‍ഷന്‍ കൈപ്പററുന്നവര്‍ക്ക് മണിയോര്‍ഡറായും പെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് പെന്‍ഷന്‍ തുക ലഭിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും ചെയര്‍മാന്‍ അറിയിച്ചു. 

date