എറണാകുളം അറിയിപ്പുകള്‍
ഡിടിപിസിയുടെ പാക്കേജ് ടൂര്‍
കൊച്ചി: എറണാകുളം ഡി.റ്റി.പി.സി യുടെ ആഭിമുഖ്യത്തില്‍ കേരളാ സിറ്റി ടൂര്‍ ബുക്കിംഗ് ആരംഭിച്ചു. കൊച്ചിന്‍ സിറ്റി ടൂറിനോടൊപ്പം വളരെ വ്യത്യസ്തമായ രീതിയില്‍ തുടങ്ങിയിട്ടുളള ഈ ടൂര്‍ എല്ലാ ആഴ്ചകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂന്നാര്‍, ആലപ്പുഴ ഒരു ദിവസത്തെ പാക്കേജ് നടത്തുന്നു. കേരളത്തനിമയോടു കൂടിയ ഉച്ചഭക്ഷണവും, ഗൈഡ് സര്‍വ്വീസും, മിനറല്‍ വാട്ടറും, എല്ലാവിധ എന്‍ട്രി ഫീസും ഉള്‍പ്പെട്ട മിതമായ നിരക്കിലുളള ഒരു പാക്കേജ് ആണ് ഡി.ടി.പി.സി ഒരുക്കിയിട്ടുളളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8893998888. ഓണ്‍ലൈന്‍ ബുക്കിങ്ങിനായി www.keralacitytour.com സന്ദര്‍ശിക്കുക.
രണ്ടാം സെമസ്റ്റര്‍ പി.ജി.ഹിസ്റ്ററി പരീക്ഷ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ഏപ്രില്‍ 16-ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി ഹിസ്റ്ററി പരീക്ഷ ഏപ്രില്‍ 25-നും ഏപ്രില്‍ 17-ന് നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ ഏപ്രില്‍ 30 നും നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇന്ന് (ഏപ്രില്‍ 19) നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ മെയ് രണ്ടിലേക്ക് മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
തടി ലേലം
കൊച്ചി: പാലക്കാട് ഷൊര്‍ണ്ണൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട വ്യവസായ വകുപ്പിന്റെ അധീനതയിലുളളതുമായ ഒരു ഏക്കര്‍ സ്ഥലത്തെ നില്‍പ്പുമരങ്ങള്‍ മുറിച്ച് ശേഖരിച്ച് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിനുളള ലേലം ഏപ്രില്‍ 19-ന് രാവിലെ 11 മണിയ്ക്ക് ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന് പുറകുവശത്തുളള SAICO (കണ്‍സോര്‍ഷ്യം) കെട്ടിടത്തില്‍ വെച്ച് ലേല വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെ ചേര്‍ക്കുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട് 04912505408, ഉപജില്ലാ വ്യവസായ ഓഫീസര്‍, ഒറ്റപ്പാലം - 9497353615.
- Log in to post comments