Skip to main content

എറണാകുളം അറിയിപ്പുകള്‍2

കൈരളി ഹാന്റിക്രാഫ്റ്റ്‌സിന്റെ ഷോറൂമില്‍

കരകൗശല ഉല്പന്നങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം

കൊച്ചി: എം.ജി റോഡിലുളള കൈരളി ഹാന്റിക്രാഫ്റ്റ്‌സിന്റെ ഷോറൂമില്‍ ഒഡീഷയില്‍ നിന്നുളള കരകൗശല ഉല്പന്നങ്ങളുടെ വിപുലമായ ശേഖരത്തോടുകൂടിയ എക്‌സിബിഷന്റെ ഉദ്ഘാടനം കരകൗശല വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.മനോജ് നിര്‍വഹിച്ചു. പനയോലയില്‍ നാരായം കൊണ്ട് രൂപം നല്‍കിയ ചിത്രങ്ങളില്‍ ആര്യവേപ്പിന്റെ ഇല ഉണക്കിപ്പൊടിച്ചെടുത്ത പൊടികൊണ്ട് പൂര്‍ണ രൂപം നല്‍കിയെടുത്ത കൃഷ്ണലീല, ദശാവതാരം, രാമായണം, ബൈബിള്‍ കഥകള്‍ തുടങ്ങിയവുംപുരാണ കഥാചിത്രങ്ങളും കൊണാര്‍ക്ക്, ഖജരാവോ ക്ഷേത്ര ശില്പങ്ങളും അടങ്ങിയ ചരിത്രപ്രാധാന്യം ഉളള ചിത്രങ്ങളും പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ഒഡീഷ്യയിലെ വിഖ്യാതമായ ട്രൈബല്‍ പെയിന്റിംഗ്‌സ്, ജ്വല്ലറി, ഡോക്രാ ക്രാഫ്റ്റ്‌സ് തുടങ്ങിയവയുടെയും വലിയൊരു ശേഖരം പ്രദര്‍ശനത്തിന് തയാറാക്കിയിട്ടുണ്ട്. ഒഡീഷയിലെ പുരിയില്‍ നിന്നുളള സൂര്യ നാരായണ സതപതി എന്ന ക്രാഫ്റ്റ്‌സ്മാന്‍ നേരിട്ടെത്തി ഈ ക്രാഫ്റ്റിനെക്കുറിച്ച് പൂര്‍ണ വിവരണങ്ങള്‍ നല്‍കും.

നാടിന്റെ പാരമ്പര്യവും സംസ്‌കാരവും പ്രകടമാക്കുന്ന കരകൗശല ഉല്‍പ്പന്നങ്ങളുടെ നിലനില്‍പിന്റെയും പ്രചരണത്തിന്റെയും ഭാഗമായിട്ടാണ് ഇത്തരത്തിലുളള പ്രത്യേക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടത്തുന്നത്.

 

ജിദ്ദയില്‍ 40 നഴ്‌സുമാരുടെ ഒഴിവ്

കൊച്ചി: സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് മുസ്ലീം വിഭാഗത്തില്‍പെട്ട 20 പേര്‍ ഉള്‍പ്പെടെ 40 വനിതാനഴ്‌സുമാരെ ആവശ്യമുണ്ട്. 

യോഗ്യത ബി.എസ്‌സി നഴ്‌സിങ്. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക്ക് എന്നിവ ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം 45ല്‍ താഴെ. രണ്ടുവര്‍ഷം പ്രവൃത്തിപരിചയം വേണം. ശമ്പളം 3000 - 4500 സൗദി റിയാല്‍. നോര്‍ക്ക റൂട്‌സ് വഴിയാണ് റിക്രൂട്ട്‌മെന്റ്. ംംം.ിീൃസമൃീീെേ.ില േഎന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 1800 425 3939.

date