താത്പര്യപത്രം ക്ഷണിച്ചു
2018 -19 വര്‍ഷത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കാന്‍ പോകുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പരിപാടിയുടെ ഭാഗമായി വിവിധ ട്രേഡുകളില്‍ തൊഴില്‍ പരിശീലനം നടത്തുന്നതിന് മേഖലയില്‍ പരിചയസമ്പന്നരും സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു വകുപ്പില്‍ സമാന പരിശീലനം നടത്തിയിട്ടുളളവരുമായ സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. പാരാമെഡിക്കല്‍ കോഴ്‌സ്/ആന്റ് ഫുഡ് ബിവറേജസ് ഹോസ്പിറ്റാലിറ്റി/ഹോട്ടല്‍ മാനേജ്‌മെന്റ്, മേസ്‌നറി, കാര്‍പ്പന്ററി, ഇലക്ട്രീഷന്‍, പ്ലംബിംഗ്, മൊബൈല്‍ ഫോണ്‍/സി.സി.ടി.വി ടെക്‌നീഷ്യന്‍ സര്‍വീസിംഗ്, പഞ്ചകര്‍മ്മ/ആയുര്‍വേദ തെറാപ്പി/സ്പാ, ആയുര്‍വേദ നഴ്‌സിംഗ്, റിഗ് ആന്റ് റിഫൈനറി, ജുഡീഷ്യല്‍ സര്‍വീസ്, ഗാര്‍മെന്റ് മേക്കിംഗ്, ഫയര്‍ ആന്റ് സേഫ്റ്റി, ഫീല്‍ഡ് ടെക്‌നീഷ്യന്‍ ഫോര്‍ കമ്പ്യൂട്ടര്‍ ആന്റ് പെരിഫറന്‍സ്, ബയോ പോളിമര്‍ ടെക്‌നോളജി, അഗ്രോ പ്രോസസിംഗ് ആന്റ് വാല്യൂ അഡീഷന്‍, ടൂറിസം, ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് & റിപ്പയര്‍ എന്നീ ട്രേഡുകളില്‍ ആണ് പരിശീലനം നല്‍കേണ്ടത്.
പഠിതാക്കള്‍ ഗോത്ര വിഭാഗത്തില്‍പ്പെടുന്നവരായതിനാല്‍ പ്രത്യേക പരിഗണന നല്‍കി പരിശീലനം നല്‍കാന്‍ താത്പര്യമുളള സ്ഥാപനങ്ങള്‍ മാത്രം പദ്ധതിയില്‍ താത്പര്യപത്രം സമര്‍പ്പിക്കേണ്ടതുളളൂ. പദ്ധതിയോടൊപ്പം ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിക്കണം. ഇതോടൊപ്പം പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്ലേസ്‌മെന്റ് നല്‍കുന്നത് സംബന്ധിച്ചും അതോടൊപ്പം ലഭിക്കാവുന്ന പ്രതിമാസ ശമ്പള നിരക്കും കാണിക്കണം.
ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത സ്ഥാപനങ്ങള്‍ ശുപാര്‍ശ സമര്‍പ്പിക്കേണ്ടതില്ല. സ്ഥാപനം കെയ്‌സിന്റെ അംഗീകാരമുളളതാണെങ്കില്‍ അക്കാര്യം കത്തിന്റെ ആമുഖമായി വ്യക്തമാക്കിയിരിക്കണം. ശുപാര്‍ശകള്‍ ഏപ്രില്‍ 23 ന് ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, പട്ടികവര്‍ഗ വികസന ഡയറക്ടറേറ്റ്, നാലാം നില, വികാസ്ഭവന്‍, തിരുവനന്തപുരം. ഫോണ്‍: 0471-2303229. വെബ്‌സൈറ്റ്: www.stdd.kerala.gov.in
പി.എന്‍.എക്‌സ്.1443/18
- Log in to post comments