Post Category
അനുശോചിച്ചു
കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവിയുടെ അകാല വിയോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുശോചിച്ചു. ചരിത്ര പാരമ്പര്യമുള്ള മാധ്യമസ്ഥാപനത്തിന്റെ മേധാവി എന്നതിനൊപ്പം സാമൂഹിക-സാംസ്കാരിക രംഗത്തും സജീവമായിരുന്നു എം.എസ് രവിയെന്ന് മന്ത്രി അനുസ്മരിച്ചു. വ്യക്തിപരമായും കുടുംബപരമായും ഏറെ അടുപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് നഷ്ടമായതെന്നും, കേരള കൗമുദി കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആകസ്മികമായ ഈ വിയോഗം മാധ്യമരംഗത്തിന് മാത്രമല്ല സാമൂഹിക -സാംസ്കാരിക മേഖലയ്ക്കാകെ നഷ്ടമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പി.എന്‍.എക്സ്.1458/18
date
- Log in to post comments