Skip to main content

മടിക്കൈ സാംസ്‌കാരിക സമുച്ചയം; കലാസാംസ്‌കാരിക              പ്രവര്‍ത്തക യോഗം ഇന്ന് 

    ജില്ലകളില്‍ സാംസ്‌കാരിക സമുച്ചയം  എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി  സാംസ്‌കാരിക വകുപ്പ് മടിക്കൈയില്‍ സ്ഥാപിക്കുന്ന  സാംസ്‌കാരിക സമുച്ചയം സംബന്ധിച്ച് കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ  സംഗമം ഇന്ന്് (21) രാവിലെ 10 മണിക്ക്  കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണലിലെ നാലുകെട്ട് ഹാളില്‍ ചേരും. സമുച്ചയത്തിലെ സൗകര്യങ്ങള്‍, വാസ്തുശില്പശൈലി തുടങ്ങിയവ സംഗമത്തില്‍ ചര്‍ച്ച ചെയ്യുമെന്നതിനാല്‍  ബന്ധപ്പെട്ടവരുടെ  സജീവപങ്കാളിത്തം  ഉണ്ടാകണമെന്ന് സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് അംഗം രവീന്ദ്രന്‍ കൊടക്കാട് അറിയിച്ചു.
 

date