Skip to main content

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

    സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം ഏപ്രില്‍ 24 ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്സൈറ്റായ www.finance.kerala.gov.in ല്‍ ലഭിക്കും. (വിജ്ഞാപന നമ്പര്‍ എസ്.എസ്.1/176/2018 ധനവകുപ്പ് തീയതി 20.04.2018).
പി.എന്‍.എക്‌സ്.1459/18

date