12 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതും അമിതവില ഈടാക്കിയതും ഉള്‍പ്പടെ ക്രമക്കേടുകള്‍ക്ക് 12 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പൊതുവിപണിയില്‍ ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, കോര്പ്പറേഷന് ആരോഗ്യ വിഭാഗം, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത അഞ്ച് വ്യപാര സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. ഒരു കടയ്ക്ക് നോട്ടീസ് നല്കി.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ബി വില്‍ഫ്രഡ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഹുസൈന്, പി പ്രസാദ്, കെ എസ് ബിനി, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് എം എസ് സന്തോഷ്, ഇന്‍സ്പെക്ടര്‍ ജയലക്ഷ്മി, ഇന്‍സ്പെക്ടര്‍ അസിസ്റ്റന്റുമാരായ ഐ എ ഗോപകുമാര്‍, വിനീത്, ഫുഡ് സേഫ്റ്റി ഓഫീസര്‍ അനീഷ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുളസീദാസ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 3416/2020)
- Log in to post comments