Post Category
ഇംഹാന്‍സില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോസയന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാനസികാരോഗ്യ പരിപാലനം എന്ന പ്രൊജക്ടിലേക്ക് മെഡിക്കല്‍ ഓഫീസര്‍, പ്രൊജക്ട് കോ ഓര്‍ഡിറ്റേര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി മെയ് 2 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. ബാച്ചിലര്‍ ഡിഗ്രി ഇന്‍ മെഡിസിന്‍, മെന്റല്‍ ഹെല്‍ത്ത്/കമ്മ്യൂണിറ്റി മെഡിസിന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് മെഡിക്കല്‍ ഓഫീസറുടെ യോഗ്യത. പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ യോഗ്യത എം ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്. താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് ഇംഹാന്‍സില്‍ ഹാജരാവണം. ഫോണ്‍: 0495 2359352, 974770345.
date
- Log in to post comments