Skip to main content

പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍: ദേശീയ സമ്മേളനം ഇന്ന് (24) തുടങ്ങും

 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) ആഭിമുഖ്യത്തില്‍ പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ദ്വിദിന സമ്മേളനം നടത്തും. മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ദേശീയ സമ്മേളനം ഇന്ന് (24) രാവിലെ 9.30ന് ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ അധ്യക്ഷത വഹിക്കും. ജയ്‌റാം രമേശ് എം. പി മുഖ്യാതിഥിയായിരിക്കും. 

ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന സെഷനില്‍ മന്ത്രി കെ. ടി. ജലീല്‍, എം. എ. ബേബി, ഡോ. എസ്. എസ്. മീനാക്ഷി സുന്ദരം, എസ്. എം വിജയാനന്ദ്, മണിശങ്കര്‍ അയ്യര്‍ എന്നിവര്‍ സംസാരിക്കും. 25ന് വൈകിട്ട് 3.30ന് സമാപന സെഷന്‍ നടക്കും. മന്ത്രി ഡോ. കെ. ടി. ജലീല്‍ അധ്യക്ഷത വഹിക്കും. മണിശങ്കര്‍ അയ്യര്‍, കുട്ടി അഹമ്മദ് കുട്ടി, എസ്. എം. വിജയാനന്ദ്, ഡോ. ജോയ് ഇളമണ്‍, ഡോ. ജോര്‍ജ് മാത്യു, ഡോ. കെ. എന്‍. ഹരിലാല്‍, ഡോ. സണ്ണി ജോര്‍ജ് എന്നിവര്‍ സംസാരിക്കും.  വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, വിദഗ്ദ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 300 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പി.എന്‍.എക്‌സ്.1478/18

date