Skip to main content

വിവിധ പദ്ധതികള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

 

തീറ്റുപ്പുല്‍കൃഷി, അസോള കൃഷി, മില്‍ക് ഷെഡ് വികസനം, ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ്, അഞ്ച് കിടാരി യൂണിറ്റ്, പത്ത് കിടാരി യൂണിറ്റ്, കറവയന്ത്രം വാങ്ങുന്നതിന് ധനസഹായം, ഡെയറി യൂണിറ്റുളളവര്‍ക്ക് ആവശ്യാധിഷ്ടിത ധനസഹായം എന്നീ പദ്ധതികള്‍ക്ക് ക്ഷീര കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവര്‍ അടുത്തുള്ള ക്ഷീര സഹകരണ സംഘത്തിലോ ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളിലോ നിശ്ചിത മാതൃകയിലുളള അപേക്ഷ ഏപ്രില്‍ 25നകം നല്‍കണം. 

(കെ.ഐ.ഒ.പി.ആര്‍-753/18)

date