Skip to main content

ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം നിയമനം

 

വയനാട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ മുഴുവന്‍ സമയ വനിതാ അംഗത്തിന്റെ നിയമനത്തിന് 35 വയസ്സോ അതിനു മുകളിലോ പ്രായമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദം, ധനതത്വം, നിയമം, കൊമോഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍,  ഭരണ നിര്‍വ്വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.  അപേക്ഷ ഫോറത്തിന്റെ മാതൃക കളക്‌ട്രേറ്റ്, ജില്ലാ സപ്ലൈ ഓഫീസ്, ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം എന്നിവിടങ്ങളിലും ംംം www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഏപ്രില്‍ 30നകം അപേക്ഷ ജില്ലാ കളക്ടര്‍ക്കു നല്‍കണം. 

date