Post Category
നോ-ഹോണ്‍ ദിനം നാളെ (ഏപ്രില്‍ 26)
കേരള മോട്ടോര്‍വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഏപ്രില്‍ 26) സംസ്ഥാനത്ത് നോ-ഹോണ്‍ ദിനം ആചരിക്കും. ശബ്ദ മലിനീകരണം മനുഷ്യനില്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സംസ്ഥാനത്തെ മോട്ടോര്‍വാഹന തൊഴിലാളി യൂണിയനുകളുടെയും സഹകരണത്തോടെയാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. ശബ്ദമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ഏപ്രില്‍ 26ന് ഹോണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അടിയന്തര ഘട്ടങ്ങളില്‍ ഒഴികെ ഹോണ്‍ ഉപയോഗിക്കരുതെന്നും ബോധവല്‍ക്കരണത്തിലൂടെ തുടര്‍ന്നും ശബ്ദമലിനീകരണം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
പി.എന്‍.എക്‌സ്.1499/18
date
- Log in to post comments