Skip to main content

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം

    കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 39 സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേക്ക് 2018-19 അദ്ധ്യയന വര്‍ഷം എട്ടാം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു.  മേയ് രണ്ടുവരെ അപേക്ഷിക്കാം.  സാധാരണ സ്‌കൂളുകളില്‍ നിന്നും ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.  പോളിടെക്‌നിക് പ്രവേശനത്തിന് ടി.എച്ച്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം സീറ്റ് പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്.  പഠന മാധ്യമം ഇംഗ്ലീഷ് ആണ്.  മെയ് നാലിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.  13 ടെക്‌നിക്കല്‍ വൊക്കേഷണല്‍ ട്രേഡുകളിലായി 4,000 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.  നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍.എസ്.ക്യൂ.എഫ്) ഉള്‍പ്പെടുത്തി ക്രാഫ്റ്റ്‌സ്മാന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന തരത്തിലാണ് ടെകനിക്കല്‍ ഹൈസ്‌കൂളുകളുടെ പഠന പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 10 രൂപയ്ക്ക് അതതു ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ ലഭിക്കും. 
പി.എന്‍.എക്‌സ്.1501/18

date