അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കാസര്‍കോട് കുണ്ടംകുഴി ബേഡഡുക്കയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമം സ്‌കൂളിലെ (ഇംഗ്ലീഷ് മീഡിയം) ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാന പരിധി 1,00,000 രൂപയില്‍ കൂടാന്‍ പാടില്ല. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. അപേക്ഷകര്‍ അഞ്ച് വയസ്സ് പൂര്‍ത്തിയായിരിക്കണം.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ജാതി, വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും, അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍-രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ തങ്ങള്‍ കേന്ദ്ര-സംസ്ഥാന പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ മെയ് 10 നകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കാസര്‍കോട്, എന്‍മകജെ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പനത്തടി, നീലേശ്വരം, കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ സ്വീകരിക്കും.
- Log in to post comments