Post Category
സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
ദേശീയറോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കുളള സൗജന്യ നേത്രപരിശോധനാ ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ആര്‍ടിഒ ബാബു ജോണ്‍ അധ്യക്ഷത വഹിച്ചു. കണ്ണുപരിശോധനാ വിദഗ്ധന്‍ ഡോ. അനന്ത കാമത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സന്ധ്യ ഷെട്ടി, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ്, താലൂക്ക് സെക്രട്ടറി സിഎ മുഹമ്മദ് കുഞ്ഞി, ജില്ലാ സെക്രട്ടറി ശക്തനായക്, ജില്ലാ ട്രഷറര്‍ പി എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. എംവിഐമാരായ എ കെ രാജീവന്‍ സ്വാഗതവും ടി വി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
നൂറോളം ഡ്രൈവര്‍മാരുടെ കണ്ണുകള്‍ പരിശോധിച്ച് തുടര്‍ചികിത്സ ആവശ്യമുളളവര്‍ക്ക് അതിനുളള സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി.
date
- Log in to post comments