ഭാവി വോട്ടര്‍മാരെ ലക്ഷ്യമിട്ട് വോട്ടര്‍ സാക്ഷരതാ ക്ലബ്ബുകള്‍
തെരെഞ്ഞെടുപ്പ് സാക്ഷരതയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് വോട്ടര്‍ സാക്ഷരതാ ക്ലബ്ബുകള്‍ (ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്) ഊര്‍ജ്ജസ്വലമാക്കുന്നു. സ്‌ക്കൂള്‍, കോളേജ് തലത്തിലും സമൂഹത്തിലും ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം കൂട്ടുക എന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നിനെ കേന്ദീകരിച്ചാണ് കമ്മിറ്റി രൂപീകരിച്ചത്.
ജില്ലാതല കമ്മിറ്റികള്‍ തെരെഞെടുക്കുന്ന സ്‌ക്കൂളുകളിലും കോളേജുകളിലും എന്‍.എസ്.എസ്, എന്‍.സി.സി ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ക്ലബ്ബുകള്‍ രൂപീകരിക്കാനാണ് പ്രാരംഭ ഘട്ട തീരുമാനം. ഈ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുകയും അതിന്റെ പ്രതികരണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ക്ലബുകള്‍ രൂപീകരിക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഹൈസ്‌ക്കൂളുകളെ കേന്ദ്രീകരിച്ച് ഭാവി വോട്ടര്‍മാരെ വാര്‍ത്തെടുക്കാനും കോളേജുകളെ കേന്ദ്രീകരിച്ച് നിലവിലുള്ള വോട്ടര്‍മാരെ സ്ഥിരപ്പെടുത്താനുമാണ് ക്ലബുകള്‍ സംഘടിപ്പിക്കുന്നത്. ക്ലബുകളുടെ നടത്തിപ്പിനായി മാസ്റ്റര്‍ ട്രെയിനറെ കമ്മിറ്റി രൂപീകരിക്കുന്നതാണ്. സംസ്ഥാന തലത്തില്‍ പരിശീലനം നേടുന്ന പ്രധാന പരിശീലകന്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കും അദ്ധ്യാപകര്‍ക്കും പരിശീലനം നല്‍കുന്നതാണ്. മറ്റു സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകളിലും തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ഫോറം(ഇലക്ഷന്‍ അവേര്‍നസ്സ് ഫോറം) മുഖേനയായിരിക്കും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടുപ്പിക്കുക.
2011 ലെ സെന്‍സസനുസരിച്ച് കേരളത്തിലെ ലിംഗാനുപാതം (സെക്‌സ് റേഷ്യോ) മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും വോട്ടര്‍ പട്ടികയിലെ പങ്കാളിത്തം കുറവാകുന്നു എന്ന വസ്തുത കണക്കിലെടുത്താണ് തെരെഞ്ഞെടുപ്പ് സാക്ഷരതാ ക്ലബുകള്‍ രൂപീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ കണക്കനുസരിച്ച് സ്ത്രീകളുടെ എണ്ണം കൂടുതലാണെങ്കിലും വോട്ടര്‍ പട്ടികയിലെ പങ്കാളിത്തം കുറവാണ്. മലപ്പുറം, വേങ്ങര, കൊണ്ടോട്ടി, ഏറനാട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് പ്രധാനമായും വാട്ടര്‍മാരുടെ പങ്കാളിത്തം കുറവുള്ളത്. ഇതിനെ മറികടക്കാന്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പുകളില്‍ കമ്മീഷന്‍ സ്വീപ് (്യെേെലാമശേര ്ീലേൃ' െലറൗരമശേീി മിറ ലഹലരീേൃമഹ ുമൃശേരശുമശേീി) ക്യാംമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. ക്യാംമ്പയിനിലൂടെ ഓരോ സ്‌ക്കൂളുകളുകളിലും കോളേജുകളിലും ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ലഘുലേഖ നല്‍കല്‍, സ്ട്രീറ്റ് അനൗണ്‍സ്‌മെന്റ്, വീഡിയോ പ്രദര്‍ശനം, ക്വിസ് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ഇതുമൂലം കഴിഞ്ഞ വേങ്ങര തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം 30 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കള ക്ടര്‍ അറിയിച്ചു.
- Log in to post comments