Post Category
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് 18 ന്
കൊല്ലം താലൂക്കിലെ ജില്ലാ കലക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജനുവരി 18 ന് രാവിലെ 11 ന് നടക്കും. ഈസ്റ്റ് കല്ലട ചന്തമുക്ക്, മുളവന, കൊട്ടിയം, മങ്ങാട് വില്ലേജ് ഓഫീസിന് സമീപമുള്ള കോര്പ്പറേഷന് ലൈബ്രറി കെട്ടിടം, തങ്കശ്ശേരി കാവല്‍ ജംഗ്ഷന്, നെടുമ്പന, ഇരവിപുരം എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ജില്ലാ കലക്ടര്‍ പരാതികക്ഷികളെ ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാന്‍ കഴിയുന്നവ അദാലത്തില്‍ തീര്‍പ്പാക്കും.
(പി.ആര്.കെ നമ്പര്‍-52/2021)
date
- Log in to post comments