നോ ഹോണ്‍ ഡേ: പൊതു സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിപ്പിടിക്കുന്നതിന് സര്‍ക്കാര്‍ ആചരിക്കുന്ന നോ ഹോണ്‍ ഡേ പൊതുസമ്മേളനം ഇന്ന് (ഏപ്രില്‍ 26) വൈകുന്നേരം 6 ന് വി.ജെ.ടി. ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ ഒ. രാജഗോപാല്‍, കെ. മുരളീധരന്‍, അഡ്വ. വി.എസ്. ശിവകുമാര്‍, നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പത്മകുമാര്‍, ഐ.എം.എ. മുന്‍ ദേശീയ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡപിള്ള, കിംസ് ആശുപത്രി ചീഫ് എക്‌സിക്യുട്ടീവ് ഡോ. എ. സഹദുള്ള, റോട്ടറി ജില്ലാ ഗവര്‍ണര്‍ സുരേഷ് മാത്യു, നടനും നിര്‍മ്മാതാവുമായ ദിനേഷ് പണിക്കര്‍, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ എബി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഏപ്രില്‍ 26 ഹോണ്‍ മുഴക്കാത്ത ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ബോധവത്ക്കരണ പരിപാടികളാണ് ക്യാംപയിനുകളാണ് മോട്ടോര്‍ വാഹന വകുപ്പ്, കേരള പോലീസ്, ഐഎംഎ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. സ്വസ്ഥി ഫൗണ്ടേഷന്‍, ഇ.എന്‍.ടി. അസോസിയേഷന്‍, റോട്ടറി ഡിസ്ട്രിക്റ്റ് 3211, മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്‌വര്‍ക്ക്, യംഗ് ഇന്ത്യന്‍സ്, സരസ്വതി വിദ്യാലയം, സര്‍വോദയ വിദ്യാലയ, കിംസ്, അനന്തപുരി ആശുപത്രികള്‍, ക്രിഡായ്, ശ്രീ നാരായണ ഗ്ലോബല്‍ മിഷന്‍, സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍, ടാക്‌സി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍, ഇന്‍ഡസ് സൈക്കിള്‍ ക്ലബ്ബ്, എല്‍.എന്‍.സി.പി.ഇ. എന്നിവയാണ് മറ്റ് പങ്കാളികള്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗസല്‍ സന്ധ്യയും നടക്കും.
പി.എന്‍.എക്‌സ്.1521/18
- Log in to post comments