Skip to main content

ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിക്ക് സാമ്പത്തിക സഹായം

 സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള സര്‍ക്കാര്‍ വകുപ്പുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, കര്‍ഷകര്‍/കര്‍ഷക കൂട്ടായ്മകള്‍ എന്നിവരില്‍ നിന്നും ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മൊത്തം പദ്ധതി തുകയുടെ 35 ശതമാനം മുതല്‍ 100 ശതമാനം വരെയും, സ്വകാര്യ വ്യക്തികള്‍ക്കും കര്‍ഷകര്‍ക്കും 35 ശതമാനം മുതല്‍ 75 ശതമാനം വരെയും വിവിധ ഘടകങ്ങള്‍ക്ക് ധനസഹായം നല്‍കും.  അപേക്ഷകള്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരളയില്‍ മെയ് 15നകം നല്‍കണം. www.hortnet.gov.in മുഖേന ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം.  തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതിന് മിഷന്‍ ഡയറക്ടര്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള, യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം -34 എന്ന വിലാസത്തില്‍ നല്‍കണം.  ഫോണ്‍ 0471 2330856, 2330867.

പി.എന്‍.എക്‌സ്.1529/18

date