ഹരിത സഹായ സ്ഥാപനങ്ങള്‍ക്ക് ഹരിതകേരളം മിഷന്‍ ദ്വിദിന ശില്പശാല ഇന്നു മുതല്‍ (ഏപ്രില്‍ 26)
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 21 ഹരിതസഹായ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല ഇന്നും നാളെയും (ഏപ്രില്‍ 26, 27) തിരുവനന്തപുരത്ത് കൈമനം ബി.എസ്.എന്‍.എല്‍ റീജിയണല്‍ ട്രെയ്‌നിംഗ് സെന്ററില്‍ നടക്കും. മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്ര ശുചിത്വമാലിന്യ സംസ്‌കരണ യജ്ഞത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഹരിത കര്‍മ്മസേനയ്ക്കും വേണ്ട സാങ്കേതിക സഹായം നല്‍കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളാണ് ഹരിതസഹായ സ്ഥാപനങ്ങള്‍.
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട നഗരസഭകളെ സീറോ വേസ്റ്റ് യജ്ഞ പ്രകാരം സമ്പൂര്‍ണ്ണമായും മാലിന്യ രഹിതമാക്കാനും ഹരിതകര്‍മ്മസേന രൂപീകരിച്ച തദ്ദേശഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചിട്ടപ്പെടുത്താനും ശില്പശാല ലക്ഷ്യമിടുന്നു. ഹരിതസഹായ സ്ഥാപനങ്ങളുടെ ലക്ഷ്യം, ചുമതലകള്‍, പ്രവര്‍ത്തനത്തിലെ പ്രായോഗിക വശങ്ങള്‍ -കരാര്‍, ക്ലസ്റ്ററുകള്‍ നിശ്ചയിക്കുന്നതിനു പരിഗണിക്കേണ്ട ഘടകങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകളും ശില്പശാലയില്‍ നടക്കും.
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കുടുംബശ്രീ, ക്ലീന്‍കേരള കമ്പനി എന്നിവ സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
പി.എന്‍.എക്‌സ്.1530/18
- Log in to post comments