Post Category
എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ 13 മുതല്‍ 20 വരെ
കൊച്ചി: ജില്ലയിലെ എക്്‌സൈസ് വകുപ്പില്‍ സിവില്‍ എക്്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/17, 202/18-എന്‍സിഎ-എച്ച്എന്‍, 197/18-എന്‍സിഎ-എസ്.സി) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും ജനുവരി 13 മുതല്‍ 20 വരെ രാവിലെ അഞ്ചു മുതല്‍ ചോറ്റാനിക്കര ഗവ:വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ www.keralapsc.gov.in വെബ്‌സൈറ്റില്‍ നിന്നും കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന്‍ ടിക്കറ്റ്, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും 24 മണിക്കൂന്‍ സമയത്തിനകം നേടിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി (ഒറിജിനല്‍)കൃത്യസമയത്ത് കേന്ദ്രത്തില്‍ എത്തിച്ചേരണം.
date
- Log in to post comments