മെയ്ദിന കായികമേള
കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ് ഒന്നിന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ മെയ്ദിന കായിക മേള നടത്തുന്നു. അത്‌ലറ്റിക്‌സ് വിഭാഗത്തിലാണ് (100 മീറ്റര്‍, 200മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, 3000 മീറ്റര്‍ ഓട്ട മത്സരങ്ങളും, ലോങ്ങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ഡിസ്‌ക്കസ്‌ത്രോ, 4$400 മീറ്റര്‍ റിലെ) മത്സരങ്ങള്‍ നടത്തുക. കായികമേളയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പുരുഷ/വനിതാ തൊഴിലാളികള്‍ അതത് സ്ഥാപനങ്ങളുടെ മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ എന്‍ട്രിഫോം സഹിതം (അതത് ട്രേഡ് യൂണിയന്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ എന്‍ട്രിയും സ്വീകരിയ്ക്കും) രാവിലെ എട്ടിന് നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ജെ.ജി പാലയ്ക്കലോടി അറിയിച്ചു. ഫോണ്‍-0481 2563825
(കെ.ഐ.ഒ.പി.ആര്‍-768/18)
- Log in to post comments