Skip to main content

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് മേള

കൊണ്ടോട്ടി ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ പരിധിയിലെ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കേണ്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക്  രജിസ്‌ട്രേഷന്‍ / ലൈസന്‍സ് എടുക്കുന്നതിനുവേണ്ട ഭക്ഷ്യ സുരക്ഷാമേള ഇന്ന് (ഏപ്രില്‍ 25) രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ കൊണ്ടോട്ടിയില്‍ നടക്കും.  രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ വ്യാപാരഭവനിലും ഉച്ചക്ക് രണ്ടു മുതല്‍ നാല് വരെ ഏ-വണ്‍ ഓഡിറ്റോറിയത്തിലുമാണ്  മേള നടക്കുക.  രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലാത്ത വ്യാപാര സ്ഥാപനത്തിന്റെ ഉടമകള്‍ മേളയില്‍ പങ്കെടുത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നിയമ നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 9072627304.

 

date