Post Category
അനധികൃത യാര്‍ഡുകള്‍ക്കെതിരെ നടപടി
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മത്സ്യബന്ധന യാന നിര്‍മാണ യാര്‍ഡുകളും ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു അംഗീകൃത യാര്‍ഡുകളില്‍ നിര്‍മിച്ച വള്ളം/ബോട്ടുകള്‍ക്ക് മാത്രമേ മത്സ്യബന്ധനത്തിനുള്ള രജിസ്‌ട്രേഷന്‍ ലഭിക്കൂ. അനധികൃതമായി വള്ളം/ബോട്ടുകള്‍ നിര്‍മിക്കുന്ന യാര്‍ഡുകളുടെ ഉടമകള്‍ക്കെതിരെ കേരള മറൈന്‍ ഫിഷിംഗ് റഗുലേഷന്‍ ആക്ട് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും.
(പി.ആര്‍.കെ നമ്പര്‍ 83/2021)
date
- Log in to post comments