Post Category
ദേശീയ യുവജന ദിനാചരണം; പ്രസംഗ മത്സരം ഇന്ന്(ജനുവരി 12)
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനമായ ഇന്ന്(ജനുവരി 12) കൊല്ലം എസ് എന്‍ കോളജില്‍ വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ യുവജനങ്ങള്‍ക്കായി നടക്കുന്ന പ്രസംഗമത്സരം രാവിലെ 10 ന് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ ആര്‍ സുനില്‍കുമാര്‍ അധ്യക്ഷനാകും. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി ഷീജ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ എ കെ സവാദ്, ഐ ക്യൂ എ സി കോ-ഓര്‍ഡിനേറ്റര്‍ ഡോ എസ് വി മനോജ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ എസ് ഷീബ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 86/2021)
date
- Log in to post comments