Skip to main content

ധർമ്മടം മണ്ഡലത്തിലെ 145 സ്‌കൂളുകൾ  സ്മാർട്ടാക്കാൻ 46 ലക്ഷത്തിന് ഭരണാനുമതി

മുഖ്യമന്ത്രി പിണറായി വിജയന്റെ എം.എൽ.എമാരുടെ പ്രത്യേക വികസനനിധിയിൽനിന്ന് 46,00,850 രൂപ വിനിയോഗിച്ച് ധർമ്മടം മണ്ഡലത്തിലെ 145 സ്‌കൂളുകളിലെ സ്മാർട്ട് ക്ലാസ്‌റൂമുകളിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. ഒരു സ്‌കൂളിന് 31,730 രൂപ നിരക്കിൽ മൾട്ടി മീഡിയ പ്രൊജക്ടർ, പ്രൊജക്ടർ സീലിംഗ് മൗണ്ടിംഗ് കിറ്റ്, പ്രൊജക്ടർ സ്‌ക്രീൻ, യു.എസ്.ബി സ്പീക്കർ എന്നിവയാണ് വാങ്ങുക.

 

date