Skip to main content

ഗതാഗതം നിരോധിച്ചു

കിണവക്കൽ-ചമ്പാട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഒരുമാസത്തേക്ക് അതുവഴിയുള്ള ഗതാഗതം നിരോധിച്ചു.  പ്രസ്തുത റോഡിലൂടെ പാതിരിയാട്/അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണൂർ കൂത്തുപറമ്പ് റോഡിലെ പാച്ചപൊയ്കയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വെള്ളപ്പന്തലിലേക്ക് എത്തിച്ചേരേണ്ടതും അഞ്ചരക്കണ്ടി/പാതിരിയാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെള്ളപ്പന്തൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട്   തിരിഞ്ഞ് വെള്ളപ്പന്തൽ-കൈതച്ചാൽ വഴി കിണവക്കൽ-വേങ്ങാട് റോഡിൽ പ്രവേശിച്ച് കൂത്തുപറമ്പിൽ എത്തിച്ചേരേണ്ടതുമാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

date