Skip to main content

ഡ്രൈവിങ്ങ് ടെസ്റ്റ് മെയ് 3 ന്

ജില്ലയിൽ എക്‌സൈസ് വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2017 ഡിസംബർ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദേ്യാഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും ഡ്രൈവിങ്ങ് ടെസ്റ്റും കോട്ടയം ജില്ലയിലെ തൃക്കോതമംഗലം ഗവ. വി എച്ച് എസ് എസ് ഗ്രൗണ്ടിൽ മെയ് 3 ന് നടത്തും.  ഉദേ്യാഗാർത്ഥികൾക്കുള്ള അറിയിപ്പ് എസ് എം എസ്, പ്രൊഫൈൽ മെസേജ്, കത്ത് എന്നിവ വഴി അറിയിച്ചിട്ടുണ്ട്.    ഉദേ്യാഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, ഡ്രൈവിങ്ങ് ലൈസൻസ്, ഡ്രൈവിങ്ങ് ലൈസൻസ് പർട്ടിക്കുലേർസ്, ഏഴാം ക്ലാസ് യോഗ്യതാ സർക്കിഫിക്കറ്റ്/എസ് എസ് എൽ സി എന്നിവയുടെ അസ്സൽ സഹിതം രാവിലെ 6 മണിക്ക് ഹാജരാകണം.

 

date