Skip to main content

കുടിവെള്ള വിതരണം: ടാങ്കർലോറികളിൽ ജി പി എസിന് ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിലെ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിൽ ജി പി എസ് സംവിധാനം ഘടിപ്പിക്കുന്നതിനും അത് നിരീക്ഷിക്കുന്നതിനും മാസവാടക നിരക്കിൽ പരിചയ സമ്പന്നരായ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.  വാഹനത്തിൽ ജി പി എസ് സംവിധാനം ഘടിപ്പിച്ച് ഇന്റർനെറ്റ് വഴി നിരീക്ഷിക്കുന്നതിനും അതിന്റെ പ്രിന്റ് എടുത്ത് തരുന്നതിനുമുള്ള വാടകയാണ് രേഖപ്പെടുത്തേണ്ടത്.  ക്വട്ടേഷനുകൾ മെയ് 3 ന് രാവിലെ 11 മണിക്ക് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ സമർപ്പിക്കണം.  ഫോൺ: 0497 2700081.

 

date