Post Category
കുടുംബശ്രീ വാർഷികം അരങ്ങ് - 2018 താലൂക്ക്തല മത്സരങ്ങൾക്ക് തുടക്കമായി
കുടുംബശ്രീ 20-ാംവാർഷികത്തോടനൂബന്ധിച്ച അരങ്ങ് - 2018' താലൂക്ക്തല കലാ-കായിക മത്സരങ്ങൾ തുടങ്ങി. കണ്ണൂർ, തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ എന്നിവിടങ്ങളിലെ സ്റ്റേജിതര മത്സരങ്ങൾക്കാണ് തുടക്കമായത്. ഇന്ന്(ഏപ്രിൽ 27) സ്റ്റേജ് ഇനങ്ങൾ അരങ്ങേറും. 29 ഇനങ്ങളിലായി രണ്ടായിരത്തോളം കുടുംബശ്രീ അംഗങ്ങൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. 'അരങ്ങ് - 2018' ജില്ലാതല മത്സരങ്ങൾ 29, 30, മെയ് 1 തീയ്യതികളിൽ ധർമ്മടത്ത് നടക്കും. പാലയാട് ഡയറ്റ് ഹാൾ, പാലയാട് ഹൈസ്‌കൂൾ, അബു ചാത്തുക്കുട്ടി സ്മാരക മിനി സ്റ്റേഡിയം എന്നിവയാണ് വേദികൾ.
date
- Log in to post comments