Skip to main content

വിദ്യാഭ്യാസ ആനുകൂല്യം കൈപ്പറ്റണം

    നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2010-11 അദ്ധ്യയന വര്‍ഷം മുതല്‍ പഠനം നടത്തിയിരുന്നതും, അര്‍ഹതയുണ്ടായിരുന്നിട്ടും യഥാസമയം വിദ്യാഭ്യാസാനുകൂല്യം ലഭിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല്യം നല്‍കും.  അര്‍ഹര്‍ മേയ് 10 ന് മുന്‍പ് തിരിച്ചറിയല്‍ രേഖയുമായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി  തുക കൈപ്പറ്റണം.  നിശ്ചിത കാലയളവിനകം  കൈപ്പറ്റിയില്ലെങ്കില്‍ ഇനിയൊരറിയിപ്പ് കൂടാതെ തുക സര്‍ക്കാര്‍ ഫണ്ടിലേയ്ക്ക് തിരിച്ചടയ്ക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നിന്നോ 0471-2222935 എന്ന നമ്പര്‍ വഴിയോ അറിയാം.    
പി.എന്‍.എക്‌സ്.1543/18

date